കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയിൽ ശബ്ദമുയർത്തും- കെകെ രമ

കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയിൽ ശബ്ദമുയർത്തും- കെകെ രമ

കോഴിക്കോട്: ആർഎംപിയുടെ രാഷ്ട്രീയത്തിന് കൂടുതൽ പ്രസക്തിയുണ്ടെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയിൽ ശക്തമായി ശബ്ദമുയർത്തുമെന്നും കെകെ രമ.

സഭയിൽ ജീവിച്ചിരിക്കുന്ന ടിപിയെ പിണറായിക്ക് കാണാമെന്ന് പറഞ്ഞ രമ, വലിയ വിജയത്തിനിടയിലും വടകരയിലെ ആർഎംപിയുടെ എംഎൽഎ സ്ഥാനം പിണറായിയെ അലോസരപ്പെടുത്തുമെന്നും വ്യക്തമാക്കി.

മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവർക്കെതിരെ പോരാടും. ടിപിയ്ക്ക് സമർപ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സിപിഎം ഇല്ലാതാക്കാൻ നോക്കിയത്, അവർ കൂട്ടിചേർത്തു.

Leave A Reply
error: Content is protected !!