ജോസ് കെ. മാണിയെ ഞങ്ങളാരും പറഞ്ഞുവിട്ടതല്ല, സിപിഎമ്മുമായി അദ്ദേഹത്തിന് നേരത്തെ മുതല്‍ ബന്ധമുണ്ടായിരുന്നു- കെ.സി. ജോസഫ്

ജോസ് കെ. മാണിയെ ഞങ്ങളാരും പറഞ്ഞുവിട്ടതല്ല, സിപിഎമ്മുമായി അദ്ദേഹത്തിന് നേരത്തെ മുതല്‍ ബന്ധമുണ്ടായിരുന്നു- കെ.സി. ജോസഫ്

ജോസ് കെ. മാണിക്ക് നേരത്തെ മുതല്‍ സിപിഎമ്മുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്റെ തീരുമാനമാണ് ആ കക്ഷിയെ എല്‍ഡിഎഫില്‍ കൊണ്ടെത്തിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് കെ.സി. ജോസഫ് ആരോപിച്ചു. ഞങ്ങളാരും പറഞ്ഞുവിട്ടതല്ല. വലിയ സ്വാധീനമുള്ള അദ്ദേഹത്തിന് പാലായില്‍ വിജയിക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

കേരളത്തിലെ കോണ്‍ഗ്രസിനും യു.ഡി.എഫിനും അവിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പ് ഫലമാണിതെന്നും കെ.സി. ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം ഗൗരവകരമായി കണക്കിലെടുക്കണം. പരാജയകാരണം വിലയിരുത്തി, കാരണം കണ്ടെത്തി പരിഹരിക്കണം. അല്ലാതെ മുന്നോട്ട് പോകാന്‍ കോണ്‍ഗ്രസിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോൺഗ്രസ്സിൽ താഴേ തട്ടുമുതല്‍ അഴിച്ചുപണി ആവശ്യമാണെന്ന് മുതിര്‍ന്ന കെ.സി. ജോസഫ് അഭിപ്രായപ്പെട്ടു.

 

Leave A Reply
error: Content is protected !!