ഫാബിയയുടെ പുതിയ പതിപ്പ് ഇന്ത്യൻ നിരത്തുകളിലേക്ക്

ഫാബിയയുടെ പുതിയ പതിപ്പ് ഇന്ത്യൻ നിരത്തുകളിലേക്ക്

സ്കോഡ, ഹാച്ച്ബാക്ക് മോഡലായ ഫാബിയയുടെ പുതിയ പതിപ്പ് ഇന്ത്യൻ നിരത്തിലെത്തുന്നു. ഫാബിയയുടെ നാലാം തലമുറയാണ് എത്തുന്നത്. ഫാബിയയുടെ യൂറോപ്യൻ പതിപ്പായതിനാൽ തന്നെ ലെഫ്റ്റ് ഹാൻഡ് മോഡലിന്റെ സ്കെച്ചാണ് ഒരുക്കിയിട്ടുള്ളത്. ക്രോമിയം ബോർഡറുകൾ നൽകിയുള്ള ടു സ്പോക്ക് സ്റ്റിയറിങ്ങ് വീലാണ് ഇതിൽ നൽകിയിട്ടുള്ളത്. ചെറുതാണെങ്കിലും ആകർഷകമായ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, താരതമ്യേന വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സ്ക്രീൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ പാനൽ, ഡാഷ്ബോർഡിനെ കട്ട് ചെയ്ത നൽകിയിട്ടുള്ള സിൽവൽ ലൈൻ എന്നിവയാണ് അകത്തളം അലങ്കരിക്കുന്നത്. വാഹനത്തിൽ കൂടുതൽ സ്പേസ് നൽകാൻ സഹായിക്കുന്ന രീതിയിലാണ് ഈ പ്ലാറ്റ്ഫോം ഒരുക്കിയിട്ടുള്ളത്. അതുകൊണ്ട് തന്നെ മുൻ തലമുറ മോഡലിനെക്കാൾ 111 എം.എം. നീളവും 48 എം.എം. വീതിയും കൂട്ടിയാണ് നാലാം തലമുറ ഫാബിയ എത്തുന്നത്.

ഫുൾ എൽ.ഇ.ഡി. ലൈറ്റ് സംവിധാനമാണ് എക്സ്റ്റീരിയറിൽ നൽകിയിട്ടുള്ളത്. പുതിയ ഡിസൈനിലുള്ള എൽ.ഇ.ഡി. ഹെഡ്ലാമ്പ്, എൽ-ഷേപ്പ് ഡി.ആർ.എൽ, സ്കോഡയുടെ സിഗ്നേച്ചർ ഗ്രില്ല് തുടങ്ങിയവയാണ് മുൻവശത്തെ സ്റ്റൈലിഷാക്കുന്നത്. ക്രോമിയം വിൻഡോ ലൈനും അഞ്ച് സ്പോക്കും അലോയി വീലും വശങ്ങളെ ആകർഷകമാക്കുമ്പോൾ ടെയ്ൽ ലാമ്പ് പിൻഭാഗത്തിന് അഴകേകുന്നു. ഒന്നിൽ കൂടുതൽ എൻജിൻ ഓപ്ഷനുകളിൽ ഇത്തവണ ഫാബിയ എത്തും. 1.0 ലിറ്റർ മൂന്ന് സിലിണ്ടർ എൻ.എ. എൻജിൻ, 1.0 ലിറ്റർ ടർബോ ചാർജ്ഡ് എൻജിൻ, 1.5 ലിറ്റർ ഫോർ സിലിണ്ടർ ടർബോ പെട്രോൾ എന്നിവയാണിത്.

Leave A Reply
error: Content is protected !!