ആരാധകരുടെ പ്രതിഷേധം, മാഞ്ചസ്റ്ററിന്റെ മത്സരം റദ്ദാക്കി

ആരാധകരുടെ പ്രതിഷേധം, മാഞ്ചസ്റ്ററിന്റെ മത്സരം റദ്ദാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ പ്ര​​തി​​ഷേ​​ധം മൈ​​താ​​ന​​ത്തേ​​ക്ക് നീ​​ണ്ട​​തോ​​ടെ ഇം​​ഗ്ലീ​​ഷ് പ്രീ​​മി​​യ​​ര്‍ ലീ​​ഗ് ഫു​​ട്ബോ​​ളി​​ല്‍ ലി​​വ​​ര്‍​​ പൂ​​ളി​​നെ​​തി​​രാ​​യ, മാസ്റ്ററിന്റെ മ​​ത്സ​​രം റ​​ദ്ദാ​​ക്കി. ജ​​ര്‍​​മ​​ന്‍ മോ​​ഡ​​ലി​​ല്‍ 51% ക്ല​​ബ് ഷെ​​യ​​ര്‍ ആ​​രാ​​ധ​​ക​​ര്‍​​ക്കാ​​യി പ​​കു​​ക്ക​​ണ​​മെ​​ന്ന​​തു​​ള്‍​​പ്പെ​​ടെ​​യു​​ള്ള നി​​ര്‍​​ദേ​​ശ​​ങ്ങ​​ളു​​മാ​​യി യു​​ണൈ​​റ്റ​​ഡ് ആ​​രാ​​ധ​​ക​​ര്‍ ആ​​ഴ്ച​​ക​​ളാ​​യി പ്ര​​തി​​ഷേ​​ധ​​ത്തി​​ലാ​​ണ്.

ഞാ​​യ​​റാ​​ഴ്ച ലി​​വ​​ര്‍​​പൂ​​ളി​​നെ​​തി​​രാ​​യ ഹോം ​​മ​​ത്സ​​ര​​ത്തി​​നു മു​​ൻപ് യു​​ണൈ​​റ്റ​​ഡ് ആ​​രാ​​ധ​​ക​​ര്‍ ബാ​​രി​​ക്കേ​​ഡു​​ക​​ളും സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും ക​​ട​​ന്ന് ഓ​​ള്‍​​ഡ് ട്രാ​​ഫോ​​ഡ് സ്റ്റേ​​ഡി​​യ​​ത്തി​​നു​​ള്ളി​​ല്‍ ക​​ട​​ന്നു. ആ​​രാ​​ധ​​ക​​ര്‍ മൈ​​താ​​നം കൈ​​യേറി​​യ​​തോ​​ടെ മ​​ത്സ​​രം റ​​ദ്ദാ​​ക്കു​​ക​​യാ​​യി​​രു​​ന്നു. ടീം ഉടമസ്ഥരായ അമേരിക്കൻ വ്യവസായികളായ ഗ്ലാസർ കുടുംബത്തിനെതിരായ പ്രതിഷേധമാണ് ആരാധകരെ കളിക്കളത്തിൽ എത്തിച്ചത്.

Leave A Reply
error: Content is protected !!