ഓക്സിജൻ ലഭിക്കാതെ ഭർത്താവും അമ്മയും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ : മുൻ ദൂരദർശൻ ഡയറക്​ടർ

ഓക്സിജൻ ലഭിക്കാതെ ഭർത്താവും അമ്മയും മരിച്ചത് മണിക്കൂറുകളുടെ വ്യത്യാസത്തിൽ : മുൻ ദൂരദർശൻ ഡയറക്​ടർ

ന്യൂഡൽഹി: കോവിഡ്​ ബാധിച്ച്​ ചികിത്സയിലായിരുന്ന ഭർത്താവിനെയും അമ്മയെയും മണിക്കൂറുകളുടെ വ്യത്യാസത്തിൽ നഷ്​ടമായെന്ന്​ മുൻ ദൂരദർശൻ ഡയറക്​ടർ അർച്ചന ദത്ത. ഇരുവരുടെയും ഓക്​സിജന്‍റെ അളവ്​ കുത്തനെ കുറഞ്ഞതാണ്​ മരണകാരണമെന്നും അർച്ചന ദത്ത വെളിപ്പെടുത്തി .

ഏപ്രിൽ 27ന്​ മാൽവിയ നഗർ സർക്കാർ ആശുപ​ത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഇരുവരെയും നഷ്​ടമായതിന്‍റെ ആഘാതത്തിലാ​ണെന്ന്​ അർച്ചന ദത്ത ട്വീറ്റ്​ ചെയ്​തു.

‘എന്നെപ്പോലുള്ള പലരും തങ്ങൾക്ക്​ ഇത്​ സംഭവിക്കില്ലെന്ന്​ കരുതിയിരിക്കാം. പക്ഷേ അത്​ സംഭവിച്ചു. എന്‍റെ മാതാവും ഭർത്താവും ചികിത്സ കിട്ടാതെ മരിച്ചു. ഞങ്ങൾ സന്ദർശിച്ചുകൊണ്ടിരുന്ന എല്ലാ മുൻ നിര ആശുപത്രികളിലേക്കും പ്രവേശനം നിഷേധിക്കപ്പെട്ടു. അതെ, അവരുടെ മരണശേഷം കോവിഡ്​ പോസിറ്റീവാ​ണെ ന്ന്​ സ്​ഥിരീകരിച്ചു’ – അർച്ചന ട്വീറ്റ്​ ചെയ്​തു.

പ്രതിരോധ മന്ത്രാലയത്തിലെ പരിശീലന കേന്ദ്രത്തിലെ ഡയറക്​ടർ സ്​ഥാനത്തുനിന്ന്​ വിരമിച്ച വ്യക്തിയാണ്​ ഭർത്താവ്​ എ.ആർ. ദത്ത. 68 വയസായിരുന്നു. മാതാവ്​ ഭാനി മുഖർജിക്ക്​ 88 വയസുമായിരുന്നു. അസുഖo ബാധിച്ച് ഗുരുതരാവസ്ഥയിലായ ഇരുവർക്കും ആശുപത്രിയിൽ പ്രവേശനം ലഭിച്ചിരുന്നില്ല. ഓക്​സി​ജന്‍റെ അളവ്​ ശരീരത്തിൽ കുറഞ്ഞതോടെയായിരുന്നു ഇരുവരുടെയും ശ്വാസം നിലച്ചത് .

‘എന്‍റെ മകൻ രണ്ടുപേരെയും തെക്കൻ ഡൽഹിയിലെ നിരവധി സ്വകാര്യ ആശു​പത്രികളിലെത്തിച്ചിരുന്നു. എന്നാൽ അവർക്ക്​ പ്രവേശനം നിഷേധിച്ചു. തുടർന്ന്​ മാൽവിയ നഗറിലെ ഒരു സർക്കാർ ആശു​പത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു’ -അർച്ചന ദത്ത പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു .

പ്രതിഭ പട്ടീൽ രാഷ്​ട്രപതിയായിരുന്ന കാലഘട്ടത്തിൽ രാഷ്​ട്രപതി ഭവനിലെ വക്താവായിരുന്നു അർച്ചന ദത്ത .

Leave A Reply
error: Content is protected !!