കോഴിക്കോട് ജില്ലയിൽ ഇടതു അനുകൂല തരംഗത്തെ അതിജീവിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി കാണുന്നു- എം കെ മുനീർ

കോഴിക്കോട് ജില്ലയിൽ ഇടതു അനുകൂല തരംഗത്തെ അതിജീവിക്കാന്‍ സാധിച്ചത് വലിയ നേട്ടമായി കാണുന്നു- എം കെ മുനീർ

കോഴിക്കോട്: ഇടതുപക്ഷത്തിന് അനുകൂലമായി വലിയൊരു തരംഗം വന്ന തിരഞ്ഞെടുപ്പില്‍, കോഴിക്കോട് ജില്ലയില്‍ അതിനെ അതിജീവിക്കാന്‍ സാധിച്ചു എന്നത് വലിയ നേട്ടമായി കാണുന്നുവെന്ന് എം.കെ. മുനീര്‍.

മറ്റ് പാര്‍ട്ടികള്‍ക്ക് ഉണ്ടായ ഇടിവ് നോക്കുമ്പോള്‍ അധികം പരിക്കില്ലാതെ മുസ്ലീം ലീഗ് പിടിച്ചുനിന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വമേധയാ, കോഴിക്കോട് സൗത്ത് വിട്ടുപോയതല്ല.പാര്‍ട്ടി പറഞ്ഞതിനാലാണ് കൊടുവള്ളിയില്‍ പോയി മത്സരിച്ചത്. സൗത്ത് അനുകൂലമായി നിന്ന മണ്ഡലമാണെന്നും എന്തുകൊണ്ട് തോല്‍വി സംഭവിച്ചു എന്ന് ആഴത്തില്‍ പരിശോധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പരാജയത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. മുസ്ലീം ലീഗിന് തെറ്റ് പറ്റിയോ എന്ന് ഞങ്ങള്‍ ആത്മപരിശോധന നടത്തുന്നത് പോലെ, കോണ്‍ഗ്രസ് അതിശക്തമായ ആത്മപരിശോധന നടത്തണം. അത് കോണ്‍ഗ്രസിന്റെ നിലനില്‍പ്പിനും ഐക്യജനാധിപത്യ മുന്നണിയുടെ നിലനില്‍പ്പിനും അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ കൃത്യമായ ധ്രുവീകരണമുണ്ടാക്കാന്‍ പിണറായി വിജയന്‍ ശ്രമിച്ചു എന്നതില്‍ ആര്‍ക്കും സംശയമില്ലെന്നും മുനീര്‍ പറഞ്ഞു. എസ്.ഡി.പി.ഐ. അടക്കം സംഘടനകളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. നേമത്ത് എസ്.ഡി.പി.ഐ. എടുത്ത നിലപാട്, ഒരു മണ്ഡലത്തില്‍ മാത്രമായി എടുത്ത നിലപാടായി കാണുന്നില്ല. പല സ്ഥലത്തും അങ്ങനെയുള്ള അന്തർധാരകള്‍ ഉണ്ടായിട്ടുണ്ടെന്നും എം.കെ. മുനീര്‍ ആരോപിച്ചു.

 

 

Leave A Reply
error: Content is protected !!