ഉപഭോക്താക്കൾക്ക് മികച്ച സേവനവുമായി എയർടെൽ

ഉപഭോക്താക്കൾക്ക് മികച്ച സേവനവുമായി എയർടെൽ

ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാൻ എയർടെൽ, നെറ്റ് വർക്ക് ശക്തിപ്പെടുത്തൽ, സിം കാർഡ് ഹോം ഡെലിവറി, സൈബർ തട്ടിപ്പ് തടയൽ എന്നീവയിൽ മികച്ച സേവനം നൽകുമെന്നാണ് എയർടെൽ സി.ഇ.ഒ, ഗോപാൽ വിത്തൽ ഉപഭോക്താക്കളെ അഭിസംബോധന ചെയ്ത കത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.സ്പര്‍ശന രഹിതമായി സിമ്മുകള്‍ ഇനി വീട്ടിലെത്തിക്കും, സുരക്ഷാ കാര്യങ്ങളില്‍ ജീവനക്കാര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കുന്നുണ്ടെന്നും ഇവയോടൊപ്പം ഉപഭോക്താക്കള്‍ക്ക് വീടിന്റെ സുരക്ഷിതത്വത്തില്‍ ഓണ്‍ലൈനായി അനായാസം പണമിടപാടുകള്‍ ഇനി നടത്താമെന്നും വിറ്റല്‍, കത്തിൽ പറയുന്നു. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ കണക്കനുസരിച്ച്‌ 2020 ഡിസംബര്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ വയര്‍ലെസ് ഡാറ്റാ ഉപയോഗം 26,405 പെറ്റബൈറ്റ്‌സായി വര്‍ധിച്ചു. ശരാശരി ഒരാളുടെ ഉപയോഗം പ്രതിമാസം 12.13 ജിബിയായി. 4.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

സൈബര്‍ തട്ടിപ്പ് ഗണ്യമായി വര്‍ധിക്കുന്നതിനെക്കുറിച്ചും വിറ്റല്‍ മുന്നറിയിപ്പ് നല്‍കി. തട്ടിപ്പുകാര്‍ പുതിയ മാര്‍ഗങ്ങള്‍ തേടികൊണ്ടിരിക്കുമെന്നും നിരീക്ഷിച്ചു. ഇതിനായാണ് ഉപഭോക്താക്കളുടെ പണമിടപാടുകള്‍ ഏറ്റവും സുരക്ഷിതമായിരിക്കുവാനായി എയര്‍ടെല്‍ രാജ്യത്ത് ആദ്യമായി ”സേഫ് പേ” സംവിധാനം അവതരിപ്പിച്ചത്. രാജ്യത്തെ ലളിതവും ഏറ്റവും സുരക്ഷിതവുമായ ഓണ്‍ലൈന്‍ പണമിടപാടാണിത്.

ഓരോ ഇടപാടിലും അധിക സുരക്ഷ നല്‍കുന്നു. ഇടപാടു നടത്തുമ്പോള്‍ ഉപഭോക്താവിന് നെറ്റ്‌വര്‍ക്ക് ഇന്റലിജന്‍സ് സന്ദേശം നല്‍കും. ഉപഭോക്താവിന്റെ സമ്മതം ലഭിച്ചാല്‍ മാത്രമേ പണം കൈമാറുകയുള്ളു. കൂടാതെ, പരമാവധി രണ്ടു ലക്ഷം രൂപവരെ ബാലന്‍സ് നിലനിര്‍ത്താമെന്നതിനാല്‍ എയര്‍ടെല്‍ പേയ്‌മെന്റ്‌സ് ബാങ്കിനെ സെക്കണ്ടറി അക്കൗണ്ടായും ഉപയോഗിക്കാം. ഈ അക്കൗണ്ടിനെ യു.പി.ഐ ആപ്പുമായി ബന്ധിപ്പിക്കാമെന്നും വിത്തല്‍, തന്റെ കത്തിൽ കൂട്ടി ചേര്‍ത്തിരിക്കുകയാണ്. കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് ഏവരും മുക്തിപ്രാപിക്കാനും, അദ്ദേഹം തന്റെ കത്തിൽ ആശംസിച്ചിരിക്കുകയാണ്.

Leave A Reply
error: Content is protected !!