സംസ്ഥാനത്തെ ഓൺലൈൻ ലേണേഴ്സ് ടെസ്റ്റ് വിജയത്തിൽ വൻ മുന്നേറ്റം

സംസ്ഥാനത്തെ ഓൺലൈൻ ലേണേഴ്സ് ടെസ്റ്റ് വിജയത്തിൽ വൻ മുന്നേറ്റം

ഓൺലൈൻ പരീക്ഷയിൽ സംസ്ഥാനത്തെ ലേണേഴ്സ് ഡ്രൈവിംഗ് ടെസ്റ്റ് വിജയത്തിൽ വൻ വർധനവ്. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിലാണ് ഇത്തരമൊരു മറുപടി. ക്രമക്കേടുകൾ നടക്കുന്നില്ലെന്നും വിജയശതമാനം കുത്തനെ കൂടിയിട്ടില്ലെന്നുമുള്ള അധികൃതരുടെ വാദം പൊളിക്കുന്നതാണ് വിവരാവകാശ കണക്കുകൾ. ഗതാഗതനിയമങ്ങൾ, അടയാളങ്ങൾ എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് അവബോധമുണ്ടാകേണ്ട ചോദ്യങ്ങളാണ് ലേണേഴ്സ് പരീക്ഷയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. അപേക്ഷകൻതന്നെയാണ് പരീക്ഷ എഴുതുന്നതെന്ന് ഉറപ്പിക്കാനുള്ള സംവിധാനങ്ങളൊന്നും നിലവിൽ മോട്ടോർവാഹനവകുപ്പിനില്ല. ഓൺലൈനിൽ അപേക്ഷിക്കുന്നവർക്ക് ഐ.ഡി. ലഭിച്ചാൽ ഇതിൽ പ്രവേശിച്ച് പരീക്ഷയെഴുതാം. ചില ഡ്രൈവിങ് സ്കൂളുകാരും ഇടനിലക്കാരും ഇത് വരുമാനമുണ്ടാക്കാനുള്ള മാർഗമായി മാറ്റുന്നുണ്ട്. അപേക്ഷ സമർപ്പിച്ച് അവർതന്നെ ലേണേഴ്സ് ലൈസൻസ് എടുത്തുനൽകും.

ക്രമക്കേട് തടയാൻപാകത്തിൽ ഓൺലൈൻ പരീക്ഷാസംവിധാനം പരിഷ്കരിച്ചാലേ നിലവിലെ പോരായ്മ പരിഹരിക്കാനാകൂ. വെബ്ക്യാം, ബയോമെട്രിക് ഹാജർ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഓൺലൈൻ പരീക്ഷകൾക്കുണ്ട്. പുതിയ രീതിയെ പൊതുജനങ്ങൾ ഏറെ സ്വീകരിക്കുന്നതായുള്ള വിവരം തന്നെയാണ് വിവരാവകാശ നിയമം നൽകുന്നത്.

Leave A Reply
error: Content is protected !!