ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15.41 കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15.41 കോടി കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 15.41 കോടി കടന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ ആറര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യയും കുത്തനെ ഉയരുകയാണ്.ഇന്നലെ മാത്രം 10,000ത്തിലധികം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 32.26 ലക്ഷം കടന്നു. പതിമൂന്ന് കോടിയിലധികം പേർ രോഗമുക്തി നേടി.

ബ്രസീലിൽ  ഇരുപത്തിനാല് മണിക്കൂറിനിടയിൽ 30,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ നാല് ലക്ഷം പിന്നിട്ടു. നിലവിൽ ഒരു ലക്ഷത്തോളം പേർ മാത്രമാണ് ചികിത്സയിലുള്ളത്.

അമേരിക്കയിൽ മൂന്ന് കോടി മുപ്പത്തിരണ്ട് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഇരുപത്തിനാല് മണിക്കൂറിനിടെ 30,000ത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.91 ലക്ഷം പേർ മരിച്ചു.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം മൂന്നര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.3417 മരണങ്ങളും റിപ്പോർട്ട് ചെയ്തു.നിലവിൽ മുപ്പത്തിയഞ്ച് ലക്ഷം പേർ ചികിത്സയിലുണ്ട്.

Leave A Reply
error: Content is protected !!