മഹാരാഷ്​ട്രയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 50,000ൽ താഴെയെത്തി

മഹാരാഷ്​ട്രയിൽ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം 50,000ൽ താഴെയെത്തി

മഹാരാഷ്​ട്രയിൽ കോവിഡ്​ രോഗികളുടെ എണ്ണം 50,000ൽ താഴെയെത്തി. 48,621 പേർക്കാണ്​ മഹാരാഷ്​ട്രയിൽ തിങ്കളാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 47,71,022 ആയി ഉയർന്നു.

567 പേർ മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിച്ച്​ മരിക്കുകയും ചെയ്​തു. ഇതോടെ ആകെ മരണം 70,851 ആയി ഉയർന്നു. ഏപ്രിൽ മൂന്നിനാണ്​ ഇതിന്​ മുമ്പ്​ മഹാരാഷ്​ട്രയിൽ 50,000ൽ താഴെ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​തത്​. 49,447 പേർക്കാണ്​ അന്ന്​ രോഗബാധ സ്ഥിരീകരിച്ചത്​. പിന്നീടുള്ള ദിവസങ്ങളിലെല്ലാം സംസ്ഥാനത്ത്​ പ്രതിദിനം 50,000ത്തിലേറെ രോഗികളുണ്ടായിരുന്നു

Leave A Reply
error: Content is protected !!