പ്രണയം തുറന്നു പറഞ്ഞ കഥയുമായി ദുർഗ കൃഷ്ണ

പ്രണയം തുറന്നു പറഞ്ഞ കഥയുമായി ദുർഗ കൃഷ്ണ

പ്രണയം ആദ്യമായി തുറന്നുപറഞ്ഞ നിമിഷം പങ്കുവച്ച് നടി ദുർഗ കൃഷ്ണ. ആ പ്രണയം ആരംഭിക്കുന്നത് ഒരു ചുംബനത്തോടെയാണ്. ആ സന്ദർഭത്തെക്കുറിച്ച് ദുർഗ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. തീവണ്ടിയിൽ വച്ചായിരുന്നു ആ പ്രപ്പോസൽ.
സൗഹൃദമാണെങ്കിൽ തുടർന്ന് പോകാം അല്ലെങ്കിൽ ഇവിടം കൊണ്ട് അവസാനിപ്പിക്കാം എന്ന മട്ടിലായിരുന്നു ദുർഗ. പക്ഷേ ജീവിതം മാറ്റിമറിക്കുന്ന നിമിഷമാണ് ദുർഗയ്ക്ക് മുന്നിൽ വന്നുചേർന്നത്. ഒന്നും പറയാതെ തന്നെ അർജുൻ മനസ്സുതുറന്നു.

ദുർഗയുടെ കൈ തന്റേതുമായി അർജുൻ ചേർത്തു പിടിച്ചു. പിന്നീട് ദുർഗയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആ കവിളത്തൊരു മുത്തം. അതായിരുന്നു അർജുനിന്റെ പ്രതികരണം.

ചുംബനം കഴിഞ്ഞുള്ള നിമിഷങ്ങള്‍ ഒരു സെൽഫിയിൽ ഇരുവരും പകർത്തുകയുണ്ടായി. ആ സെൽഫിയാണ് ഇപ്പോള്‍ പ്രേക്ഷകർക്കായി ദുർഗ പങ്കുവച്ചത്. ‘തീവണ്ടിയിൽ വച്ചുള്ള പ്രപ്പോസലിനും ചുംബനത്തിനും ശേഷമെടുത്ത ചിത്രമാണിത്. എന്റെ മുഖത്തെ നാണം കാണാം. ഞങ്ങളൊന്നിച്ചുള്ള ആദ്യ സെൽഫി.’–ദുർഗ കുറിച്ചു.

ഏപ്രിൽ നാലിനാണ് അർജുനും ദുർഗയും വിവാഹിതരാകുന്നത്. ഗുരുവായൂരിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്.

Leave A Reply
error: Content is protected !!