കോവിഡ് വ്യാപനം; ആരോഗ്യരംഗത്തെ മുന്നണിപോരാളികൾക്ക് പിന്തുണയുമായി ജമ്മുകശ്മീർ

കോവിഡ് വ്യാപനം; ആരോഗ്യരംഗത്തെ മുന്നണിപോരാളികൾക്ക് പിന്തുണയുമായി ജമ്മുകശ്മീർ

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ആരോഗ്യരംഗത്തെ മുന്നണിപോരാളികൾക്ക് പിന്തുണയുമായി ജമ്മുകശ്മീർ ഭരണകൂടം. നിരന്തരം സേവനമേഖലയിൽ വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കാണ് ജമ്മുകശ്മീർ ഭരണകൂടം കൈത്താങ്ങാകുന്നത്.

ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്ന ഡോക്ടർമാർക്ക് പ്രതിമാസം 10,000 രൂപ അധികം നൽകും. ഡോക്ടർമാരിലെ മറ്റ് വിഭാഗങ്ങൾക്ക് 7000 രൂപയും നഴ്‌സുമാർ മറ്റ് സഹായികൾ എന്നിവർക്ക് 5000 രൂപ വീതം അധികമായി നൽകും. ഇതിൽ ആരോഗ്യരംഗത്തെ ഡ്രൈവർമാർ, ശുചീകരണ തൊഴിലാളികൾ, അറ്റൻഡർമാർ എന്നിവർക്കും ഇതേ ആനുകൂല്യം ലഭിക്കും.

Leave A Reply
error: Content is protected !!