ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു

ബില്‍ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും വേര്‍പിരിഞ്ഞു

മൈക്രോസോഫ്റ്റ് സ്ഥാപകനും ലോകത്തെ കോടീശ്വരന്മാരില്‍ പ്രധാനിയുമായ ബില്‍ ഗേറ്റ്‌സും(65) ഭാര്യ മെലിന്‍ഡയും(56) വേര്‍പിരിഞ്ഞു. 27 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷമാണ് വേര്‍പിരിയാന്‍ ഇരുവരും തീരുമാനിച്ചത്.ട്വിറ്ററിലൂടെ ബിൽഗേറ്റ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ലോകത്തിലെ ഏറ്റവും ആസ്തിയുള്ള ദമ്പതികളിലൊന്നാണ് ബിൽഗേറ്റ്‌സും മെലിൻഡയും. 130 ബില്ല്യൺ ഡോളറാണ് ഇവരുടെ സമ്പാദ്യം. സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും ഇരുവരും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചിലവഴിക്കാറുണ്ട്.

മൂന്ന് മക്കളാണ് ദമ്പതിമാർക്ക്. ഇരുവരും ചേർന്നാണ് ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ നടത്തിയിരുന്നത്. പകർച്ചവ്യാധികൾക്കെതിരായ പോരാട്ടം, കുട്ടികൾക്കുളള പ്രതിരോധ വാക്സിനേഷൻ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയ്ക്കായി കോടിക്കണക്കിന് രൂപയാണ് സംഘടന ചെലവഴിച്ചത്.

Leave A Reply
error: Content is protected !!