ഫൈനൽ ഉറപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി

ഫൈനൽ ഉറപ്പിക്കാൻ മാഞ്ചസ്റ്റർ സിറ്റി

യൂറോപ്പിലെ ഏറ്റവും സമ്പന്നരായ രണ്ടു ടീമുകളാണ് ഇന്ന് ചാമ്പ്യൻസ് ലീഗ് സെമിയിൽ നേർക്കുനേർ നേരിടുന്നത് . ആദ്യ പാദ സെമി ഫൈനലിൽ പാരീസിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചു . വിജയം മാത്രമല്ല രണ്ടു എവേ ഗോളുകളും ഉണ്ട് എന്നത് സിറ്റിക്ക് ഇന്ന് സാധ്യത വർധിപ്പിക്കുന്നു.

മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ പ്രധാന താരങ്ങൾക്ക് ഒക്കെ വിശ്രമം നൽകിയ സിറ്റി ഇന്ന് പൂർണ്ണ ശക്തിയോടെ ആകും ഇന്ന് ഇറങ്ങുക. പി എസ് ജി നിരയിൽ ഇന്ന് എമ്പപ്പെ ഉണ്ടാകുമോ എന്ന് ഇനിയും ഉറപ്പായിട്ടില്ല. ലീഗ് വണിലെ കിരീടം ഉറപ്പില്ലാത്ത പി എസ് ജി ചാമ്പ്യൻസ് ലീഗ് നേടി ചരിത്രം കുറിക്കാൻ ആണ് ശ്രമിക്കുന്നത്
.
നെയ്മറിനെയും എമ്പപ്പെയെയും ഡി മറിയെയും ഒക്കെ ആദ്യ പാദത്തിൽ പിടിച്ചു നിർത്താൻ സിറ്റി ഡിഫൻസിനായിരുന്നു. ഇന്നും അതിനാകും എന്നാകും ഗ്വാർഡിയോള വിശ്വസിക്കുന്നത്. ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ആകാത്ത ടീമുകളാണ് സിറ്റിയും പി എസ് ജിയും. ഇന്ന് രാത്രി 12.30നാണ് മത്സരം നടക്കുക.

Leave A Reply
error: Content is protected !!