ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനാകാതെ അന്വേഷണ സംഘം

ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ കണ്ടെത്താനാകാതെ അന്വേഷണ സംഘം

പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യുവതിയെ അക്രമിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടാനാകാതെ അന്വേഷണ സംഘം. പ്രതി ബാബുക്കുട്ടനായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും സംഭവം നടന്ന് ആറ് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാൻ ആയിട്ടില്ല. അതേസമയം ആക്രമണത്തിൽ പരിക്കേറ്റ മു​ള​ന്തു​രു​ത്തി​ ​കാ​രി​ക്കോ​ട് ​സ്വ​ദേ​ശി​നി​ ​ആ​ശ​ ​ഇ​ന്ന് ​ആ​ശു​പ​ത്രി​ ​വി​ടും.

ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുള്ള സൂചന നേരത്തെ യുവതി നൽകിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. എന്നാൽ ഇയാളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം. യുവതിയെ സ്‌ക്രൂഡ്രൈവർ കാട്ടി ഭയപ്പെടുത്തി മാലയും വളയും അക്രമി അപഹരിച്ചു. വീണ്ടും അക്രമി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് യുവതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്.

Leave A Reply
error: Content is protected !!