രാജ്യത്തെ പ്രതിദിന കൊവിഡ് ബാധയില്‍ നേരിയ കുറവ്

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധയില്‍ നേരിയ കുറവ്

രാജ്യത്തെ പ്രതിദിന കൊവിഡ് ബാധയില്‍ നേരിയ കുറവ്. ഡൽഹി , ഗുജറാത്ത്, ഉത്തപ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ രോഗബാധ നിരക്കില്‍ നേരിയ കുറവുള്ളതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ കേരളമടക്കം പത്ത് സംസ്ഥാനങ്ങളില്‍ രോഗ വ്യാപനം അതിതീവ്രമാണ്.

അതേസമയം രാജ്യത്ത് കഴിഞ്ഞ ദിവസം മൂന്നര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.3417 മരണങ്ങളും റിപ്പോർട്ട് ചെയ്തു.നിലവിൽ മുപ്പത്തിയഞ്ച് ലക്ഷം പേർ ചികിത്സയിലുണ്ട്.മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർപ്രദേശ്, ഡൽഹി, തമിഴ്‌നാട്, പശ്ചിമബംഗാൾ, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ബിഹാർ എന്നീ പത്ത് സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 73.78 ശതമാനവും.

Leave A Reply
error: Content is protected !!