അബുദാബിയിൽ വിദേശയാത്രക്കാർക്കുള്ള നിബന്ധനകൾ ഇളവുവരുത്തി

അബുദാബിയിൽ വിദേശയാത്രക്കാർക്കുള്ള നിബന്ധനകൾ ഇളവുവരുത്തി

അബുദാബിയിൽ കോവിഡ് പ്രതിരോധ വാക്സിൻ രണ്ടുഡോസും സ്വീകരിച്ച സ്വദേശികൾക്കും താമസവിസയുള്ള പ്രവാസികൾക്കും യാത്രാനടപടികളിൽ അബുദാബി ദേശീയ ദുരന്ത നിവാരണ അതോറിറ്റി മാറ്റംവരുത്തി.കോവിഡ് ഭീതിയില്ലാത്ത രാജ്യങ്ങളിൽനിന്ന് (ഗ്രീൻ പട്ടിക) വരുന്നവരും വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരുമായ യാത്രക്കാർക്ക് ഇനി ക്വാറന്റീൻ ആവശ്യമില്ല.

എന്നാൽ, അബുദാബിയിൽ എത്തുന്ന ദിവസവും ആറാംദിവസവും ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. കുറഞ്ഞത് 28 ദിവസം മുമ്പെങ്കിലും വാക്സിൻ രണ്ടാം ഡോസ് സ്വീകരിച്ച യു.എ.ഇ. പൗരന്മാർക്കും അബുദാബി താമസവിസയുള്ളവർക്കും മാത്രമാണ് നിബന്ധന ബാധകം.

Leave A Reply
error: Content is protected !!