ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചും മുഖ്യമന്ത്രിയെ പ്രശംസിച്ചും സി കെ പദ്മനാഭൻ

ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചും മുഖ്യമന്ത്രിയെ പ്രശംസിച്ചും സി കെ പദ്മനാഭൻ

കണ്ണൂർ: ബിജെപി സംസ്ഥാന നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ചും മുതിർന്ന ബിജെപി നേതാവ് സി കെ പദ്മനാഭൻ. ണറായി വിജയന് തുടർഭരണ സ്വപ്നം സാക്ഷാത്കാരിക്കാൻ കഴിഞ്ഞു വെന്നും മറ്റ് സംസ്ഥാങ്ങളെക്കാൾ മികച്ച രീതിയിൽ കോവിഡ് പ്രതിരോധന പ്രവർത്തനങ്ങൾ കേരള സർക്കാർ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി മുന്നേറ്റ൦ കേരളത്തിൽ ഉണ്ടാക്കുമെന്ന പ്രതീക്ഷ അസ്തമിച്ചുവെന്നും ഗൗരവമായ ആത്മ പരിശോധന ഈ പരാജയത്തിൽ നേതൃത്വം നടത്തണമെന്നും സികെ പദ്മനാഭൻ ആവശ്യപ്പെട്ടു. കൂടിയാലോചന ഇല്ലാതെയാണ് കെ സുരേന്ദ്രൻ രണ്ട് ഇടങ്ങളിൽ മത്സരിച്ചതെന്നും അദ്ദേഹം തുറന്നടിച്ചു. കേരള ജനത താലോലിച്ചിരുന്ന സ്വപ്നമാണ് തുടർ ഭരണം എന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രൻ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പിലും നിൽക്കണമായിരുന്നുവെന്നും അബ്ദുള്ളക്കുട്ടിക്ക് പദവി നൽകിയതിലും സികെപി പരോക്ഷ വിമർശനം നടത്തി

Leave A Reply
error: Content is protected !!