മാസ്​ക്​ ധരിച്ചെത്തി ഗൂഗ്​ൾ

മാസ്​ക്​ ധരിച്ചെത്തി ഗൂഗ്​ൾ

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻവർദ്ധനവുണ്ടായ സാഹചര്യത്തിൽ ബോധവത്​കരണവുമായി ഗൂഗിൾ. മെയ്​ 1 തൊഴിലാളി ദിനത്തിൽ കഴിഞ്ഞ വർഷങ്ങളിലൊക്കെ അതിനോടനുബന്ധിച്ച ഡൂഡിലുകളാണ്​ ഗൂഗ്​ൾ അവതരിപ്പിച്ചതെങ്കിൽ ഇക്കുറി കോവിഡ്​ മഹാമാരിയുടെ കാലമായതിനാൽ കോവിഡ് വാക്സിൻ ബോധവത്കരണമാണ്​ ഒരുക്കിയിരിക്കുന്നത്​.

വാക്​സിൻ എടുക്കു, മാസ്​ക്​ ധരിക്കു ജീവൻ രക്ഷിക്കു എന്നാണ്​ ഗൂഗ്​ൾ ഡൂഡിലി​ലെ സന്ദേശം. GOOGLE എന്നെഴുതിയതിലെ അക്ഷരങ്ങളെല്ലാം മാസ്​ക്​ ധരിച്ചാണിക്കുറി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്​. അനിമേറ്റ്​ ചെയ്​ത അക്ഷരങ്ങൾ വാക്​സിൻ സ്വീകരിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നത്​ കാണാം. അതിൽ ക്ലിക്ക്​ ചെയ്യുകയാണെങ്കിൽ മറ്റൊരു പേജിലേക്ക്​ പോകും. വാക്​സിനേഷനുമായി ബന്ധപ്പെട്ട വിവരങ്ങളും, വാക്​സിനേഷൻ സെൻററുകൾ ഏതെല്ലാമെന്ന്​ കാണിക്കുകയും ചെയ്യുന്നുണ്ട്​ ആ പേജിൽ.

18 വയസിന്​ മുകളിലുള്ളവർക്കായി ഇന്ത്യയിൽ കോവിഡ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചതോടെയാണ്​ ഗൂഗിളി​െൻറ ഇടപെടലും. ഇന്ത്യക്ക്​ പുറമെ യു.എസ്, യു.കെ, കാനഡ, പാകിസ്ഥാൻ, ശ്രീലങ്ക എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലും ഈ ഡൂഡിൽ കാണാനാകും.

Leave A Reply
error: Content is protected !!