മധ്യപ്രദേശിൽ കോവിഡ് മാനദണ്ഡം ലംഘിച്ചവർക്ക് തവളചാട്ടം ശിക്ഷ

മധ്യപ്രദേശിൽ കോവിഡ് മാനദണ്ഡം ലംഘിച്ചവർക്ക് തവളചാട്ടം ശിക്ഷ

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ കോവിഡ് നിയമലംഘനങ്ങളും വർധിക്കുന്നു. ഇത്തരത്തിൽ മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിൽ കോവിഡ് മാനദണ്ഡം ലംഘിച്ചവർക്ക് തഹസിൽദാരുടെ വക തവളചാട്ടം ശിക്ഷ. ചാട്ടം പിഴച്ചവർക്ക് ഉദ്യോഗസ്ഥന്റെ വക തൊഴിയും.

ദെപാൽപുരിലാണ് നിയമലംഘകരെയെല്ലാം കൂടി വഴിയിലൂടെ തവള ചാട്ടം നടത്തിച്ചത്. അകമ്പടിയായി ചെണ്ട മേളവുമുണ്ടായിരുന്നു. നഗരത്തിൽ പ്രഖ്യാപിച്ച കർഫ്യൂ ലംഘിച്ചെന്നാരോപിച്ചായിരുന്നു ശിക്ഷ. സംഭവം ശ്രദ്ധയിൽപ്പെട്ടെന്നും തഹസിൽദാരെ ശാസിച്ചെന്നും കലക്ടർ മനീഷ് സിങ് പറഞ്ഞു. നിയമലംഘകർക്ക് ശിക്ഷ നൽകുമെന്നും വ്യക്തമാക്കി.

Leave A Reply
error: Content is protected !!