ഓക്സിജൻ ക്ഷാമം; രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡൽഹിയിലെ ആശുപത്രികൾ

ഓക്സിജൻ ക്ഷാമം; രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഡൽഹിയിലെ ആശുപത്രികൾ

ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് രാജ്യതലസ്ഥാനത്തെ പല ആശുപത്രികളും രോഗികളെ പ്രവേശിപ്പിക്കുന്നതു താൽക്കാലികമായി നിർത്തി വച്ചു. കഴിഞ്ഞ ദിവസം 12 പേർ മരിച്ച മെഹ്റോളിയിലെ ബത്ര ആശുപത്രി പുതിയ രോഗികളെ പ്രവേശിപ്പിക്കാനാവില്ലെന്ന് വ്യക്തമാക്കി.

ലജ്പത് നഗർ ഐബിഎസ് ആശുപത്രി അധികൃതർ പുതിയ രോഗികളെ പ്രവേശിപ്പിക്കില്ലെന്നു വ്യക്തമാക്കിയതോടെ സർക്കാർ 10 ഓക്സിജൻ സിലിണ്ടർ താൽക്കാലിക ആവശ്യത്തിനായി എത്തിച്ചു. അതിനിടെ, ഓക്സിജൻ ഉടൻ തീരുമെന്ന് ബെംഗളൂരുവിലെ 2 ആശുപത്രികൾ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.

Leave A Reply
error: Content is protected !!