പത്തനംതിട്ട ജില്ലയിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പത്തനംതിട്ട ജില്ലയിൽ  പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിലവിൽ വന്നു. ഇന്നലെ ജില്ലയിൽ 428 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും വന്നതും, 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും, 397 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത അഞ്ചു പേരുണ്ട്. 
കുളനട ഗ്രാമപഞ്ചായത്ത് വാര്ഡ് ഒന്പത് (രാമന്ചിറ ജംഗ്ഷന് മുതല് ഇന്ദിരാ ജംഗ്ഷന് വരെ) വാര്ഡ് ആറ്, 12, 16, ഏറത്ത് ഗ്രാമപഞ്ചായത്ത് വാര്ഡ് ആറ് (കിളിവയല് കോളനി ഭാഗം), ആനിക്കാട് ഗ്രാമപഞ്ചായത്ത് വാര്ഡ് രണ്ട്, നാല്, അഞ്ച്, ഒന്പത്, 11, പ്രമാടം ഗ്രാമപഞ്ചായത്ത് വാര്ഡ് രണ്ട്, നാല്, കൊടുമണ് ഗ്രാമപഞ്ചായത്ത് വാര്ഡ് ഒന്ന് (കുരിശുംമൂട് മുതല് വലതുകാട് ജംഗ്ഷന് വരെ)വാര്ഡ് നാല്, 12, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് വാര്ഡ് രണ്ട് (കത്തോലിക്കാപ്പള്ളി മുതല് പനക്കീഴ് വരെ), വാര്ഡ് നാല് (പാലതിങ്കല് മുതല് വെള്ളറ മേല്വശം വരെ), വാര്ഡ് അഞ്ച് (കുരിശുകവല മുതല് സബ് സെന്റര് പടി വരെ), അയിരൂര് ഗ്രാമപഞ്ചായത്ത് വാര്ഡ് രണ്ട് (വട്ടക്കുന്ന് പ്രദേശം), കടമ്പനാട് ഗ്രാമപഞ്ചായത്ത് വാര്ഡ് അഞ്ച്, പള്ളിക്കല് ഗ്രാമപഞ്ചായത്ത് വാര്ഡ് 10, 16, 18, 20, 23, ഇരവിപേരൂര് ഗ്രാമപഞ്ചായത്ത് വാര്ഡ് ഒന്ന് മുതല് 17 വരെ (എല്ലാ വാര്ഡുകളും പൂര്ണമായി) എന്നീ പ്രദേശങ്ങളില് മേയ് മൂന്നു മുതല് ഏഴ് ദിവസത്തേക്ക് കണ്ടെയ്ന്മെന്റ് സോണ് നിയന്ത്രണം.
Leave A Reply
error: Content is protected !!