പിണറായി വിജയന് ആശംസകളുമായി ശ്രീകുമാരന്‍ തമ്പി

പിണറായി വിജയന് ആശംസകളുമായി ശ്രീകുമാരന്‍ തമ്പി

എല്‍ഡിഎഫ് വിജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് ശ്രീകുമാരന്‍ തമ്പി.
ഒരു നല്ല ഭരണാധികാരിയില്‍ നിന്നു ഏതു സാധാരണക്കാരനും പ്രതീക്ഷിക്കുന്നത് യഥാസമയം നല്‍കിയ നേതാവിന് ലഭിച്ച തുടര്‍ഭരണമാണ് ഇതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

“ഭക്ഷണം, കിടപ്പാടം, ആരോഗ്യസംരക്ഷണം, കുട്ടികൾക്ക് വൃത്തിയും വെടിപ്പുമുള്ള സർക്കാർ വിദ്യാലയങ്ങളിൽ പഠിക്കാനുള്ള അവസരവും മറ്റു പഠനസൗകര്യങ്ങളും, എല്ലാ ജനങ്ങളെയും ഒരുപോലെ ബാധിക്കുന്ന മഹാമാരികളിൽ നിന്നും പ്രകൃതിക്ഷോഭങ്ങളിൽ നിന്നും അവരെ രക്ഷിക്കാനുള്ള നേതൃത്വപാടവം എന്നിവയാണ് ഏതു സാധാരണക്കാരനും ഒരു നല്ല ഭരണാധികാരിയിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇതെല്ലാം യഥാസമയം നൽകിയ നേതാവിന് ജനങ്ങൾ തുടർഭരണം നൽകി. കേരളരാഷ്ട്രീയത്തിൽ പുതിയ ചരിത്രം സൃഷ്ടിച്ച ആദരണീയനായ സഖാവ്.പിണറായി വിജയന് ഹൃദയാഭിവാദ്യങ്ങൾ”, ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്.

എല്‍ഡിഎഫ് സര്‍ക്കാരിന് ജനം നല്‍കിയത് നൂറില്‍ നൂറ് മാര്‍ക്ക് ആണെന്നാണ് വിജയത്തെക്കുറിച്ച് പിണറായി വിജയന്‍ പ്രതികരിച്ചത്. “ജയത്തില്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ ജയമാണിത്”, ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് തുടര്‍ന്നും പാലിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറുകയും ചെയ്‍തിരുന്നു അദ്ദേഹം.

Leave A Reply
error: Content is protected !!