മാധ്യമപ്രവർത്തകരെ കോവിഡ്കാല മുൻനിര പോരാളികളായി പ്രഖ്യാപിച്ച് സംസ്ഥാനങ്ങൾ

മാധ്യമപ്രവർത്തകരെ കോവിഡ്കാല മുൻനിര പോരാളികളായി പ്രഖ്യാപിച്ച് സംസ്ഥാനങ്ങൾ

മാധ്യമപ്രവർത്തകരെ കോവിഡ്കാല മുൻനിര പോരാളികളായി പ്രഖ്യാപിച്ച് മധ്യപ്രദേശ്, ബംഗാൾ, ബിഹാർ, പഞ്ചാബ്, ഒഡീഷ, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ.

മാധ്യമപ്രവർത്തകർക്കു വാക്സിനേഷൻ മുൻഗണന ഉറപ്പാക്കും. വാർത്തകളിലൂടെയുള്ള കോവിഡ് ബോധവൽക്കരണം ഉൾപ്പെടെ സേവനങ്ങൾ നൽകുന്ന മാധ്യമപ്രവർത്തകർ മഹാമാരിക്കിടെ സ്വന്തം ജീവൻ പണയപ്പെടുത്തിയാണു ജോലി ചെയ്യുന്നതെന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തുടങ്ങിയവർ ചൂണ്ടിക്കാട്ടി.

കൊവിഡ് വ്യാപനകാലത്ത് മാധ്യമപ്രവര്‍ത്തകര്‍ കടുത്ത അപകടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും മഹാമാരിയുടെ വിവരങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ജനങ്ങളിലെത്തിച്ച്‌ അവബോധ രൂപീകരണത്തില്‍ പ്രധാന പങ്കുവഹിക്കുന്നവരാണെന്നും പഞ്ചാബ്  മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

Leave A Reply
error: Content is protected !!