നടൻ മേള രഘു അന്തരിച്ചു

നടൻ മേള രഘു അന്തരിച്ചു

കൊച്ചി: പ്രശസ്ത നടൻ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു.കുഴഞ്ഞു വീണതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം .ഇന്ന് പുലർച്ചയോടെയാണ് മരണം .

കെ ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് രഘു സിനിമയിലെത്തിയത്. സർക്കസ്​ കൂടാരത്തിലെ കഥപറഞ്ഞ ചിത്രത്തിലൂടെ 1980ൽ സിനിമ രംഗത്തെത്തുന്നത്​. മമ്മൂട്ടിക്കൊപ്പം നായക തുല്യവേഷം കൈകാര്യം ചെയ്​ത അദ്ദേഹം ശ്ര​ദ്ധിക്കപ്പെട്ടു.

മുപ്പതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.മോഹൻലാൽ നായകനായ ദൃശ്യം -2 ആണ്​ അവസാന ചിത്രം. ഹോട്ടൽ ജീവനക്കാരന്‍റെ വേഷമാണ്​ ആ ചിത്രത്തിൽ കൈകാര്യം​ ചെയ്​തത്​. മലയാളത്തിന്​ പുറ​െമ തമിഴിലും അദ്ദേഹം അഭിനയിച്ചു. കമൽ ഹാസന്‍റെ അപൂർവ സഹോദരങ്ങളാണ്​ തമിഴിലെ ശ്രദ്ധേയ ചിത്രം.

Leave A Reply
error: Content is protected !!