ഖത്തറില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിനായി ഫാക്ടറി വരുന്നു

ഖത്തറില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിനായി ഫാക്ടറി വരുന്നു

ഖത്തറില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ നിര്‍മ്മാണത്തിനായി  ഫാക്ടറി വരുന്നു. ഖത്തറിലെ ഫ്രീ സോണിലാണ് ഈ സംരംഭം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ ലോകത്തെ മുന്‍നിരക്കാരായ ഐലൈഫ് ഡിജിറ്റലിന്റെ നേതൃത്വത്തിലാണ് ഖത്തറില്‍ ആദ്യമായി ഇത്തരമൊരു സംരംഭം നിലവില്‍ വരുന്നത്.

സഹസംരംഭകരായി പ്രൈം ടെക്‌നൊളജീസും ഈ ഉദ്യമത്തില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. 2500 സ്‌ക്വയര്‍ മീറ്ററില്‍ ഉം ഹലൂല്‍ ഫ്രീ സോണിലാണ് രാജ്യത്തെ ആദ്യത്തെ കമ്പ്യൂട്ടര്‍ നിര്‍മാണ കമ്പനി വരുന്നത്. രാജ്യത്തെ സ്വകാര്യ മേഖല-ഫ്രീ സോണ്‍ സംയുക്ത പങ്കാളിത്തത്തില്‍ ഒരുങ്ങുന്ന ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നാണ് ഇത്.

Leave A Reply
error: Content is protected !!