കോൺഗ്രസിൽ മുല്ലപ്പള്ളി രാമചന്ദ്രന് പകരം സുധാകരനോ മുരളീധരനോ പ്രസിഡന്റാകണമെന്ന് ആവശ്യം ശക്തം

കോൺഗ്രസിൽ മുല്ലപ്പള്ളി രാമചന്ദ്രന് പകരം സുധാകരനോ മുരളീധരനോ പ്രസിഡന്റാകണമെന്ന് ആവശ്യം ശക്തം

തിരുവനന്തപുരം:  രാജി സന്നദ്ധത കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചതായി സൂചന. നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിൻറെ അടിസ്ഥാനത്തിലാണ് രാജി അറിയിച്ചത്. ഇക്കാര്യം അദ്ദേഹം എഐസിസി നേതൃത്വവുമായി സംസാരിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.

തുടർ നടപടി മുല്ലപ്പള്ളിയുടെ അന്തിമ നിലപാട് അറിഞ്ഞ ശേഷം എന്നാണ് ഹൈക്കമാൻഡ് നിലപാട്. അസം പിസിസി പ്രസിഡന്റ് തോൽവിയെ തുടർന്ന് ഇതിനകം രാജി വെച്ചു കഴിഞ്ഞു. നേതൃമാറ്റത്തിനായി സംസ്ഥാന കോൺഗ്രസിൽ മുറവിളി ആണ് ഉയരുന്നത്. കൂടാതെ നിരവധി പേർ മുല്ലപ്പള്ളിക്കെതിരെ വിമർശനവുമായി എത്തുകയും ചെയ്തു.

എന്നാൽ രമേശ്‌ ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന സിതാർത്ത് നിന്ന് മാറേണ്ട സാഹചര്യം ഇല്ലെന്ന് ഐ ഗ്രൂപ്പ്‌ വ്യക്തമാക്കി. ചെന്നിത്തല പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നടത്തിയത് മികച്ച പ്രവർത്തനം ആണെന്നും എന്നാൽ പാർട്ടി പിന്തുണ അതിനു വേണ്ടത്ര കിട്ടിയില്ല എന്നുമാണ് ഗ്രൂപ്പിന്റെ പരാതി. ചെന്നിത്തല മാറിയാൽ പിന്നെ സാധ്യത വി ഡി സതീശനും തിരുവഞ്ചൂർ രാധാകൃഷ്ണനുമാണ്. കെ സുധാകരനെയോ, കെ മുരളീധരനെയോ മുല്ലപ്പള്ളിയെ മാറ്റി അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.

Leave A Reply
error: Content is protected !!