കോടതി പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നു മാധ്യമങ്ങളെ തടയാനാകില്ലെന്ന് സുപ്രീംകോടതി

കോടതി പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നു മാധ്യമങ്ങളെ തടയാനാകില്ലെന്ന് സുപ്രീംകോടതി

കോടതി പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്നു മാധ്യമങ്ങളെ തടയാനാകില്ലെന്ന് സുപ്രീംകോടതി.കോ​വി​ഡ്​ വ്യാ​പ​ന​ത്തി​ന്​ തെ​ര​െ​ഞ്ഞ​ടു​പ്പ്​ ക​മീ​ഷ​നെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന്​ കേ​സെ​ടു​ക്കു​മെ​ന്ന മ​ദ്രാ​സ്​ ഹൈ​കോ​ട​തി​യു​ടെ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ ത​ങ്ങ​ളെ സ​മീ​പി​ച്ച കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​നോ​ടാ​ണ്​ ജ​സ്​​റ്റി​സു​മാ​രാ​യ​ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, എം.​ആ​ർ ഷാ ​എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ച്​ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്.

ജഡ്ജിമാരും അഭിഭാഷകരും തമ്മിൽ നടക്കുന്ന സംഭാഷണങ്ങളും നീതിന്യായ വ്യവസ്ഥയിൽ പ്രധാനമാണ്. വിധിന്യായങ്ങൾ മാത്രമല്ല, ഇത്തരം ചോദ്യോത്തരങ്ങളും പൗരതാൽപര്യമുള്ളതാണ്– സുപ്രീംകോടതി വ്യക്തമാക്കി.

മദ്രാസ് ഹൈക്കോടതി നടപടിയിൽ ഇടപെടുന്നില്ലെന്ന് ബെഞ്ച് അറിയിച്ചു. ഹൈക്കോടതികളുടെ ആത്മവീര്യം കെടുത്താൻ ആഗ്രഹിക്കുന്നില്ല. അഭിപ്രായം പറയുന്നതിൽ ഹൈക്കോടതി ജഡ്ജിമാരും സ്വതന്ത്രരാണെന്ന കാര്യം സുപ്രീംകോടതിക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതേസമയം, താനായിരുന്നെങ്കിൽ അത്തരം പരാമർശങ്ങൾ ഒഴിവാക്കുമായിരുന്നുവെന്നു ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

Leave A Reply
error: Content is protected !!