മധ്യപ്രദേശിൽ നിന്നും കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയ 60 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

മധ്യപ്രദേശിൽ നിന്നും കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയ 60 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

മധ്യപ്രദേശിൽ നിന്നും കുംഭമേളയിൽ പങ്കെടുത്ത് മടങ്ങിയ 60 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുംഭമേളയിൽ പങ്കെടുത്തവർക്ക് വ്യാപകമായി വൈറസ് ബാധ സ്ഥിരീകരിക്കുന്നതിനാൽ പല സംസ്ഥാനങ്ങളും മേളയിൽ പങ്കെടുത്ത് തിരികെ എത്തിയവർക്ക് 14 ദിവസത്തെ ക്വാറൻ്റീൻ നിർബന്ധമാക്കിയിട്ടുണ്ട്. ഗുജറാത്തിൽ, കുംഭമേളയിൽ പങ്കെടുത്ത് തിരികെയെത്തിവർ നിശ്ചയമായും ആർടി-പിസിആർ ടെസ്റ്റ് നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്.

ഏകദേശം 70 ലക്ഷത്തോളം ആളുകളാണ് ഇത്തവണ കുംഭമേളയിൽ പങ്കെടുത്തത്. രാജ്യത്തെ കൊവിഡ് ബാധ രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ മേള ഒരു മാസത്തിനു ശേഷം നിർത്തിവച്ചിരുന്നു. മേളക്കിടെ സന്യാസിമാർ അടക്കം 2600 പേർക്ക് കൊവിഡ് പോസിറ്റീവായിരുന്നു.
Leave A Reply
error: Content is protected !!