ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല

ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കില്ല

പാലക്കാട്: കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പാലക്കാട് ഡിവിഷനു കീഴില്‍ വരുന്ന ധോണി, മീന്‍വല്ലം, അനങ്ങന്‍മല ഇക്കോ ടൂറിസം സെന്ററുകള്‍, മലമ്പുഴ സനേക്ക് പാര്‍ക്ക് എന്നിവ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് പാലക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.

അതേസമയം കോവിഡ് സാഹചര്യം രൂക്ഷമായതിനാല്‍ മെയ്‌ 9 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യ സേവനമേഖലയിലുള്ള സംസ്ഥാന-കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കും പ്രവര്‍ത്തിക്കാം. പാലക്കാട് ജില്ലയില്‍ ഇന്നലെ 1729 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

Leave A Reply
error: Content is protected !!