കുവൈത്തിൽ 33 ജയില്‍ തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈത്തിൽ 33 ജയില്‍ തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കുവൈത്തിൽ 33 ജയില്‍ തടവുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ആരോഗ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ മെഡിക്കല്‍ പരിശോധനയും സ്രവ പരിശോധനയും തടവുകാരില്‍ നടത്തിയതയും,കോവിഡ് മറ്റുള്ളവരിലേക്ക് പടരാതിരിക്കുന്നതിനുള്ള എല്ലാ നടപടികളും ശക്തമാക്കി തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് 9 കോവിഡ് മരണവും  പുതിയതായി  1,316 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്ത് ആകെ കോവിഡ് മരണം 1,578 ആയതായും കോവിഡ് രോഗികള്‍ 2,76,586 ആയതായും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു.

Leave A Reply
error: Content is protected !!