കെ​ട്ട് പൊ​ട്ടി​ക്കാ​ത്ത നി​ല​യി​ൽ ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ അ​ഭ്യ​ർ​ഥ​നാ നോ​ട്ടീ​സു​ക​ൾ കണ്ടെത്തി

കെ​ട്ട് പൊ​ട്ടി​ക്കാ​ത്ത നി​ല​യി​ൽ ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ അ​ഭ്യ​ർ​ഥ​നാ നോ​ട്ടീ​സു​ക​ൾ കണ്ടെത്തി

തി​രു​വ​ന​ന്ത​പു​രം: കെ​ട്ട് പൊ​ട്ടി​ക്കാ​ത്ത നി​ല​യി​ൽ ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ അ​ഭ്യ​ർ​ഥ​നാ നോ​ട്ടീ​സു​ക​ൾ കണ്ടെത്തി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ക​ഴ​ക്കൂ​ട്ട​ത്തെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥിയായിട്ടാണ് ശോഭ സുരേന്ദ്രൻ മത്സരിച്ചത്.

കെ​ട്ടു​ക​ണ​ക്കി​ന് നോ​ട്ടീ​സു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.ക​ഴ​ക്കൂ​ട്ടം മണ്ഡലത്തിലെ ഒരു ബിജെപി പ്രവർത്തകൻറെ വീടിന് അടുത്തിനിന്നുമാണ്. ഈ ​നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ അ​നു​ഭാ​വി​ക​ൾ പോ​യ​പ്പോ​ഴാ​ണ് നോ​ട്ടീ​സു​ക​ൾ കി​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉടൻ തന്നെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളിൽ ഇവ വിഡിയോയിൽ പകർത്തി പ്ര​ച​രി​പ്പി​ക്കു​കായും ചെയ്തു.

എന്നാൽ ശോ​ഭാ സു​രേ​ന്ദ്ര​ൻ ഇ​തി​നെ​ക്കു​റി​ച്ച്‌ പ്ര​തി​ക​രി​ക്കാ​ൻ ത​യാ​റാ​യി​ല്ല. ബി​ജെ​പി ക​ഴ​ക്കൂ​ട്ടം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ.​എ​സ്. രാ​ജീ​വ് പറയുന്നത് നോ​ട്ടീ​സു​ക​ൾ തെര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​സ​മ​യ​ത്ത് ഓ​ഫീ​സി​ൽ ഇ​റ​ക്കി​വെ​ച്ചി​രു​ന്നവയാണെന്നും ഇവ ആ​രോ വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തു​ക​യും പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ണ്ടാ​ക്കാ​നാ​യി ഇ​പ്പോ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യാണെന്നാണ്.

Leave A Reply
error: Content is protected !!