ബാ​ഗ്ദാ​ദി​ലെ ബാ​ലാ​ദ് വ്യോ​മ​താ​വ​ള​ത്തി​നു​നേ​രെ റോ​ക്ക​റ്റാ​ക്ര​മ​ണം

ബാ​ഗ്ദാ​ദി​ലെ ബാ​ലാ​ദ് വ്യോ​മ​താ​വ​ള​ത്തി​നു​നേ​രെ റോ​ക്ക​റ്റാ​ക്ര​മ​ണം

ബാ​ഗ്ദാ​ദി​ലെ ബാ​ലാ​ദ് വ്യോ​മ​താ​വ​ള​ത്തി​നു​നേ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്ച രാ​ത്രി ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ആ​റ് റോ​ക്ക​റ്റു​ക​ളാ​ണ് ഇ​റാ​ക്കി​ൽ പ​തി​ച്ച​ത്.
ആ​ക്ര​മ​ണ​ത്തി​ൽ യു​എ​സ് ക​ന്പ​നി​യു​ടെ ക​രാ​ർ ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റ​താ​യി സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

യു​എ​സ് ക​ന്പ​നി​യു​ടെ നിയന്ത്രണത്തിലുള്ള സാ​ലി​പോ​ർ​ട്ടി​ലാ​ണ് തു​ട​ക്ക​ത്തി​ൽ മൂ​ന്ന് റോ​ക്ക​റ്റു​ക​ൾ പ​തി​ച്ച​ത്. ഇ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന ക​രാ​ർ ജീ​വ​ന​ക്കാ​ര​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​റാ​ക്ക് യു​എ​സി​ൽ​നി​ന്നു വാ​ങ്ങി​യ എ​ഫ്-16 പ​രി​പാ​ലി​ക്കു​ന്ന ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം.ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല.

Leave A Reply
error: Content is protected !!