സൗദിയിൽ പെരുന്നാൾ അവധിയിലും പാസ്പോർട്ട് സേവനങ്ങൾ ലഭിക്കും

സൗദിയിൽ പെരുന്നാൾ അവധിയിലും പാസ്പോർട്ട് സേവനങ്ങൾ ലഭിക്കും

സൗദിയിൽ പെരുന്നാൾ അവധിയിലും പാസ്പോർട്ട് സേവനങ്ങൾ ലഭിക്കും.അടിയന്തര സേവനങ്ങളും മറ്റ്ആവശ്യങ്ങൾക്കുമായി പ്രാദേശിക കേന്ദ്രങ്ങളിലെ പ്രധാന വകുപ്പുകൾ ഈ കാലയളവിലും പ്രവർത്തിക്കും. ഇതിനായി അബ്ഷിർ വഴി അപ്പോയ്മെന്റ് വാങ്ങിയിരിക്കണമെന്ന് അധികൃതർ പറഞ്ഞു.

പാസ്പോർട്ട് കേന്ദ്രങ്ങൾ നേരിട്ട് സന്ദർശിക്കാത്ത സേവനങ്ങൾ ലഭ്യമാക്കുന്ന അബ്ഷിർ പോർട്ടലുകൾ ഈ കാലത്ത് ഉപയോഗിക്കണമെന്ന് പ്രവാസികളോടും പൗരന്മാരോടും  ജവാസാത്ത് അഭ്യർഥിച്ചു. മുഖീം പോർട്ടൽ വഴിയും സുഗമമായ സേവനങ്ങൾ ലഭ്യമാകുമെന്ന് അധികൃതർ പറഞ്ഞു.

Leave A Reply
error: Content is protected !!