ആലപ്പുഴ ഡിവിഷൻ വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി

ആലപ്പുഴ ഡിവിഷൻ വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി

ആലപ്പുഴ: ആലപ്പുഴ ഡിവിഷൻ വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ആലപ്പുഴ ഡിവിഷൻ ആഫീസിലും അതിൻ്റെ പരിധിയിലുള്ള 5 സബ് ഡിവിഷനിലും ഉള്ള ജീവനക്കാർക്കുള്ള ശമ്പളം ആണ് മുടങ്ങിയത്. യഥാസമയം ഡിവിഷൻ ആഫീസിൽ ശമ്പളം നൽകുന്നതിനുള്ള ഫണ്ട് എത്തിയിരുന്നു.

എന്നാൽ യഥാസമയം ബാങ്കിൽ എക്സിക്യൂട്ടീവ് എൻജിനീയർ ചെക്ക് ഒപ്പിട്ട് നൽകാത്തതിനാൽ ആണ് ശമ്പളം മുടങ്ങിയത്. ശമ്പളം മുടങ്ങിയതോടെ ജീവനക്കാരുടെ ബാങ്ക് ലോണിൻ്റെ തിരിച്ചടവ് അടക്കം മുടങ്ങുന്ന സാഹചര്യം ആണ് ഉണ്ടായത്. ഏകദേശം 300ൽ അധികം ജീവനക്കാർക്കാണ് ശമ്പളം മുടങ്ങിയത്.

Leave A Reply
error: Content is protected !!