സുമേഷിനെ പുകഴ്ത്തി സുബീഷ്

സുമേഷിനെ പുകഴ്ത്തി സുബീഷ്

അഴീക്കോട് മണ്ഡലത്തിൽ നിന്ന് വിജയിച്ച കെ. വി സുമേഷിനെ അഭിനന്ദിച്ച് നടൻ സുബീഷ് സുധി. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്തയാളാണ് സുമേഷെന്നും ആളുകളെ തേടിപ്പോകുന്ന എംഎൽഎ ആയിരിക്കും അദ്ദേഹമെന്നും സുബീഷ് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകളിങ്ങനെ.

കഴിഞ്ഞ നിയമസഭ ഇലക്ഷന് ഫോട്ടോ എടുക്കുമ്പോൾ ഫോട്ടോഗ്രാഫർ ചിരിക്കാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, എനിക്ക് ക്യാമറയിൽ നോക്കി ചിരിക്കാൻ അറിയത്തില്ല. അതെ അത് സത്യമാണ്. ജീവിതത്തിൽ അഭിനയിക്കാൻ അറിയാത്ത ഒരു വ്യക്തിയാണ് അദ്ദേഹം. 15 വർഷമായി എനിക്ക് അടുത്ത് പരിചയമുള്ള ഒരു വ്യക്തിയാണ് സുമേഷേട്ടൻ. അഴിക്കോട് പോലുള്ള മണ്ഡലത്തിൽ ജയിക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരാളാളോടു സുമേഷേട്ടൻ മത്സരിക്കുമ്പോഴും എനിക്ക് ഒരു പരിഭ്രാന്തിയുമില്ലായിരുന്നു എനിക്കുറപ്പായിരുന്നു അദ്ദേഹം ജയിക്കുമെന്ന്. കാരണം മറ്റുള്ളവരുടെ നോവറിയുന്ന,ഓരോ സാധാരണക്കാരന്റെയും വേദന അറിയുന്ന ഒരാളാണ് സുമേഷേട്ടൻ.

ഇനി അഴിക്കോട് സുമേഷേട്ടൻ മത്സര രംഗത്തുള്ള സമയം വരെ വേറൊരു പാർട്ടിക്കു അഴിക്കോട് ആഗ്രഹിക്കേണ്ട കാര്യമില്ല. കാരണം അഴിക്കോട് 10 കിലോമീറ്റർ മാത്രം ചുറ്റളവുള്ള ആ മണ്ഡലത്തിൽ ഓരോ മനുഷ്യന്റെയും ഓരോ സാധാരണക്കാരന്റെയും വീട്ടിലെ ഒരംഗമായിരിക്കും സുമേഷേട്ടൻ. സാധാരണഗതിയിൽ എംഎൽഎയുടെ വീട്ടിൽ എത്തിയായിരിക്കും ജനങ്ങൾ അവരുടെ സങ്കടങ്ങൾ പറയുക. പക്ഷെ ഇനി മുതൽ മറ്റുള്ളവരുടെ വിഷമങ്ങൾ അറിയാൻ അവരെ തേടി പോകുന്ന ഒരു എംഎൽഎയെ കാണണമെങ്കിൽ അത് അഴിക്കോട് മാത്രമായിരിക്കും. അഭിവാദ്യങ്ങൾ പ്രിയ സഖാവേ.

Leave A Reply
error: Content is protected !!