കുടിയേറ്റ നിയമം; അമേരിക്കയിൽ നാലു കുടുംബങ്ങൾക്ക്​ പ്രവേശിക്കാൻ അനുമതി

കുടിയേറ്റ നിയമം; അമേരിക്കയിൽ നാലു കുടുംബങ്ങൾക്ക്​ പ്രവേശിക്കാൻ അനുമതി

ഡോ​ണ​ൾ​ഡ്​ ട്രം​പി​‍െൻറ ഭ​ര​ണ​കാ​ല​ത്തെ വി​വാ​ദ​മാ​യ കുടിയേറ്റ നി​യ​മം മൂ​ലം വേ​​ർ​പെ​ട്ട നാ​ലു​ കു​ടും​ബ​ങ്ങ​ൾ​ക്ക്​ അ​മേ​രി​ക്ക​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം അ​നു​മ​തി ന​ൽ​കും. മെ​ക്​​സി​കോ അ​തി​ർ​ത്തി​യി​ലാ​ണ്​ നാ​ലു കു​ടും​ബ​ങ്ങ​ൾ ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി വേ​ർ​ത്തി​രി​ക്ക​പ്പെ​ട്ട​ത്.

2017ലാ​ണ്​ മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും ഇ​രു​രാ​ജ്യ​ങ്ങ​ളി​ലു​മാ​യി നി​യ​മ​ത​ട​സ്സം മൂ​ലം കു​ടു​ങ്ങി​യ​ത്. ഇ​തി​ൽ ര​ണ്ടു കു​ടും​ബ​ങ്ങ​ളി​ലെ കു​ട്ടി​ക​ൾ മെ​ക്സി​ക്കോ​യി​ലും മാ​താ​പി​താ​ക്ക​ൾ അ​മേ​രി​ക്ക​യി​ലു​മാ​യി​രു​ന്നു. ഇൗ ​ന​ട​പ​ടി​ തു​ട​ക്കം മാ​ത്ര​മാ​ണെ​ന്നും ഇ​ത്ത​ര​ത്തി​ൽ വേ​ർ​ത്തി​രി​ക്ക​പ്പെ​ട്ട കു​ടും​ബ​ങ്ങ​ളെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യി​ൽ അ​മേ​രി​ക്ക​യി​ലേ​ക്ക്​ ക​ട​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​മെ​ന്നും സ്വ​ദേ​ശ സു​ര​ക്ഷ സെ​ക്ര​ട്ട​റി അ​ലാ​ൻ​ഡ്രോ മ​യോ​ർ​ക്ക​സ്​ പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!