അടുത്ത പത്ത് ദിനം കൊണ്ട് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികില്‍സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്ന് മുന്നറിയിപ്പ്

അടുത്ത പത്ത് ദിനം കൊണ്ട് കോവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികില്‍സയിലുള്ള രോഗികളുടെ എണ്ണവും ഇരട്ടിയിലധികമാകാമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കോവിഡ് പ്രതിദിന രോഗികളുടെ എണ്ണവും ചികില്‍സയിലുള്ള രോഗികളുടെ എണ്ണവും അടുത്ത പത്ത് ദിനം കൊണ്ട് ഇരട്ടിയിലധികമാകാമെന്ന് മുന്നറിയിപ്പ്. രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷത്തിലേക്ക് ആക്ടീവ് കേസുകളുടെ എണ്ണം മാറാനെടുത്ത സമയം വെറും അഞ്ച് ദിവസം മാത്രമാണ്.

കടുത്ത നിയന്ത്രണങ്ങൾ എന്നതിനൊപ്പം താൽകാലിക അടച്ചിടൽ അത്യാവശ്യമാണെന്ന് വിദഗ്ധ സംഘം പറയുന്നത്. അഞ്ച് ദിവസമായി രോഗികളുടെ എണ്ണം ഇരട്ടിക്കുന്ന സമയം ചുരുങ്ങിയെന്നത് ഗുരുതരമായ കാര്യമാണ്. 2,18,893 രോഗികള്‍ ആണ് മാര്‍ച്ച് 25ന് ഉണ്ടായിരുന്നത് എന്നാൽ ഇത് 303733 ആയി മുപ്പതാം തീയതി ആയപ്പോൾ മാറി.

ഈ കണക്കിന്റെ അടിസ്ഥാനത്തിൽ രോഗികളുടെ എണ്ണം കൂടുന്ന സമയം വളരെ കുറഞ്ഞെന്ന് വ്യക്തമാണ്. 345887 രോഗികളാണ് നിലവിൽ ചികില്‍സയില്‍ ഉള്ളത് എന്നത് അടുത്ത പത്ത് ദിവസത്തില്‍ ഇരട്ടിയാകാമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 28ന് മുകളിൽ ആണ് ഇത് 30നോ 35നോ മുകളില്‍ പോകാം. ഒരാളിൽ നിന്ന് നിരവധി പേരിലേക്ക് അതിവേഗം രോഗം പടരുന്ന ഗുരുതര സാഹചര്യം ആകും അപ്പോഴേക്കും.

Leave A Reply
error: Content is protected !!