സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം

സൗദിക്ക് നേരെ ഹൂതികളുടെ ഡ്രോൺ ആക്രമണം

സൗദി അറേബ്യക്കെതിരെ യമനിലെ വിമത സായുധസംഘമായ ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍, ആയുധം ഘടിപ്പിച്ച ഡ്രോണ്‍ എന്നിവ ഉപയോഗിച്ച് ആക്രമണശ്രമം നടത്തി. എന്നാല്‍ സൗദി നേതൃത്വത്തിലുള്ള അറബ് സഖ്യസേന ഇതിനെ ചെറുത്തുതോല്‍പിച്ചു.

തെക്കന്‍ സൗദി നഗരമായ നജ്റാനെ ലക്ഷ്യമാക്കിയാണ് മിസൈലും ഡ്രോണുമെത്തിയത്. സൗദി വ്യോമ പരിധിയില്‍ വെച്ച് ഇവയെ തകര്‍ക്കുകയായിരുന്നു. സൗദി അറേബ്യയുടെ തെക്കന്‍ പ്രദേശങ്ങളിലേക്ക് രണ്ട് സ്‌ഫോടക ഡ്രോണുകള്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്ന് അറബ് സഖ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Leave A Reply
error: Content is protected !!