സൗദിയില്‍ പ്രവാസികള്‍ക്ക് ഇനി റീ എന്‍ട്രി വിസ സ്വയം നേടാം

സൗദിയില്‍ പ്രവാസികള്‍ക്ക് ഇനി റീ എന്‍ട്രി വിസ സ്വയം നേടാം

സൗദി അറേബ്യയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ക്ക് ഇനി നാട്ടില്‍ പോകാനുള്ള റീ എന്‍ട്രി വിസ സ്‌പോണ്‍സര്‍ മുഖേനെയല്ലാതെ സ്വയം നേടാം. ഇതിനുള്ള സംവിധാനം സൗദി പാസ്‌പോര്‍ട്ട് വിഭാഗത്തിന്റെ (സൗദി ജവാസത്ത്) ഓണ്‍ലൈന്‍ പോര്‍ട്ടലായ അബ്ഷിറില്‍ നിലവില്‍ വന്നു.

പരിഷ്‌കരിച്ച തൊഴില്‍ സംവിധാനത്തിന്റെ ഭാഗമായുള്ള തൊഴിലാളിയുടെ എക്സിറ്റ് റീ എന്‍ട്രി സ്വന്തമായി കരസ്ഥമാക്കുന്ന സംവിധാനമാണ് അബ്ഷിറില്‍ നിലവില്‍ വന്നത്. ഇതോടെ, വിദേശ തൊഴിലാളികള്‍ക്ക് ഇനി സ്വന്തമായി റീ എന്‍ട്രി കരസ്ഥമാക്കി സൗദിക്ക് പുറത്തേക്ക് പോകാം. അബ്ഷിറിലെ സ്വന്തം അകൗണ്ടില്‍ നിന്ന് ഇ-സര്‍വ്വീസില്‍ പാസ്‌പോര്‍ട്ട്- വിസ സര്‍വ്വീസിലാണ് ഇത് സ്വന്തമാക്കാന്‍ സ്വാധിക്കുക.

Leave A Reply
error: Content is protected !!