ഗ്രാസിയ വലൻസിയ പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത്

ഗ്രാസിയ വലൻസിയ പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത്

ഇന്നലെ ബാഴ്സലോണയോട് കൂടെ പരാജയപ്പെട്ടതോടെ വലൻസിയയുടെ പരിശീലകൻ ഹാവി ഗ്രാസിയയെ ക്ലബ് ചുമതലയിൽ നിന്ന് പുറത്താക്കി.അവസാന ആറു മത്സരങ്ങളിൽ വലൻസിയക്ക് ഒരു വിജയം പോലും ഇല്ല. ലാലിഗയിൽ ഇപ്പോൾ പതിനാലാം സ്ഥാനത്താണ് വലൻസിയ ഉള്ളത്. വലൻസിയയെ തിരികെ ചാമ്പ്യൻസ് ലീഗിൽ എത്തിക്കുക എന്ന ലക്ഷ്യവുമായി സ്പെയിനിൽ എത്തിയ ഗ്രാസിയക്ക് ടീമിനെ പിറകോട്റ്റ് കൊണ്ടു പോകാനെ ആയുള്ളൂ.

പ്രീമിയർ ലീഗിൽ വാറ്റ്ഫോർഡിനെ നയിച്ച ശേഷം ആയിരുന്നു അദ്ദേഹം സ്പെയിനിലേക്ക് എത്തിയത്. മുമ്പ് റുബെൻ കസാൻ, മലാഗ തുടങ്ങിയ ക്ലബുകളെ ഒക്കെ പരിശീലിപ്പിച്ച ആളാണ് ഗ്രാസിയ.

Leave A Reply
error: Content is protected !!