കോവിഡ് :ഡൽഹിയിലെ ഐ പി എൽ മത്സരങ്ങളെക്കുറിച്ച് ബി സീ സി ഐ ആശങ്ക

കോവിഡ് :ഡൽഹിയിലെ ഐ പി എൽ മത്സരങ്ങളെക്കുറിച്ച് ബി സീ സി ഐ ആശങ്ക

 

ഡൽഹിയിൽ ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് ബാധിച്ചതോടെ ഡൽഹിയിലെ തുടർന്നുള്ള മത്സരങ്ങളെക്കുറിച്ചു ബി സീ സി ഐ പുനർവിചിന്തനം നടത്തുമെന്ന് റിപ്പോർട്ടുകൾ ,ഡല്‍ഹി ഫിറോസ്ഷാ കോട്‍ലയിലെ ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് വന്നുവെന്ന വാര്‍ത്ത ഡല്‍ഹി ക്രിക്കറ്റ് അസ്സോസിയേഷന്‍ നിഷേധിച്ചുവെങ്കിലും ലഭിയ്ക്കുന്ന വിവരം അനുസരിച്ച് ബിസിസിഐ അവിടെ നടക്കുന്ന അടുത്ത രണ്ട് മത്സരങ്ങളുമായി മുന്നോട്ട് പോകുക സുരക്ഷിതമാണോ എന്നത് ആലോചിക്കുകയാണെന്നാണ് ലഭിയ്ക്കുന്ന വിവരം.

ഐപിഎലില്‍ ഇപ്പോള്‍ കോവിഡ് ഭീഷണിയുടെ വാര്‍ത്തകള്‍ പല ഫ്രാഞ്ചൈസികളില്‍ നിന്നും വരുന്നതാണ് നമ്മളെല്ലാവരും അറിയുന്നത്. കൊല്‍ക്കത്ത ടീമില്‍ വരുണ്‍ ചക്രവര്‍ത്തിയും സന്ദീപ് വാരിയറും പോസിറ്റീവെന്ന് അറിഞ്ഞപ്പോള്‍ ചെന്നൈയുടെ സംഘത്തിലും ചിലര്‍ പോസിറ്റീവാണെന്നും അല്ല അത് ഫാള്‍സ് പോസിറ്റീവാണെന്നുമെന്ന തരത്തിലുള്ള വാര്‍ത്ത വന്നിരുന്നു.

ആ സമയത്താണ് ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‍ലയിലെ മത്സരത്തിന്റെ കാര്യത്തിലും സംശയം ഉയര്‍ന്നത്. വരും ദിവസങ്ങളില്‍ ഐപിഎല്‍ തന്നെ മുന്നോട്ട് പോകുമോ എന്നതില്‍ ബിസിസിഐ ഒരു തീരമാനത്തിലെത്തുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.

Leave A Reply
error: Content is protected !!