കൊരട്ടിക്കരയില്‍ ശക്തമായ കാറ്റില്‍ വന്‍ കൃഷിനാശം

കൊരട്ടിക്കരയില്‍ ശക്തമായ കാറ്റില്‍ വന്‍ കൃഷിനാശം

 

കടവല്ലൂര്‍ കൊരട്ടിക്കരയില്‍ ഉണ്ടായ ശക്തമായ കാറ്റില്‍ വന്‍ കൃഷിനാശം. ആയിരക്കണക്കിന് രൂപയുടെ നഷ്ടം. ഉച്ചതിരിഞ്ഞ് രണ്ടരയോടെയാണു ശക്തമായ കാറ്റും മഴയും ഉണ്ടായത്. കൊരട്ടിക്കര വിഷ്ണുഭഗവതി ക്ഷേത്രത്തിനു സമീപം പല സ്ഥലങ്ങളിലായി ഇരുനൂറോളം വാഴകള്‍ പൂര്‍ണമായി നശിച്ചു. മരച്ചീനി, പച്ചക്കറികള്‍ തുടങ്ങി മറ്റു കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. അരുവാതോട്ടില്‍ ഗീത, വലിയപീടികയില്‍ റഷീദ് എന്നിവരുടെ തോട്ടത്തില്‍ അന്‍പതോളം വാഴകള്‍ ഒടിഞ്ഞു വീണു.

പരപ്പില്‍ ശ്രീനിവാസന്‍ എന്നയാളുടെ വീടിനും നാശം സംഭവിച്ചു. കാറ്റിന്റെ ശക്തിയില്‍ മേല്‍ക്കൂരയിലെ ഷീറ്റുകള്‍ പറന്നു പോയി. ഓല മേഞ്ഞ ഭാഗവും തകര്‍ന്നിട്ടുണ്ട്. ടെലിവിഷന്‍ അടക്കം വീട്ടിലെ ഉപകരണങ്ങളെല്ലാം മഴയില്‍ കുതിര്‍ന്നു. മരങ്ങള്‍ വീണ് പന്ത്രണ്ടോളം ഭാഗങ്ങളിള്‍ വൈദ്യുത കമ്പികള്‍ പൊട്ടി വീണു. 3 പോസ്റ്റുകളും നിലം പതിച്ചു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ മൂലം ദുരന്തങ്ങള്‍ ഒഴിവായി

Leave A Reply
error: Content is protected !!