സൗദിയിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവ്

സൗദിയിൽ കോവിഡ് രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനവ്

സൗദി അറേബ്യയില്‍ കൊവിഡ് ബാധയില്‍ നിന്ന് മുക്തരാകുന്നവരുടെ എണ്ണം പുതിയ രോഗബാധിതരെക്കാള്‍ ഇന്നും ഉയര്‍ന്നു തന്നെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,038 പേര്‍ സുഖം പ്രാപിച്ചു. പുതുതായി 953 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 13 പേര്‍ മരിച്ചു. രാജ്യത്ത് ഇതുവരെ ആകെ 4,20,301 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതില്‍ 4,03,702 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6,992ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,607 പേര്‍ ചികിത്സയില്‍ കഴിയുന്നു. ഇവരില്‍ 1,359 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.

Leave A Reply
error: Content is protected !!