ഖത്തറിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ഖത്തറിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

ഖത്തറിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു.എറണാകുളം ആലുവ പറൂർ കവല കോൺവെൻറ്​ലെയ്​നിൽ പരേതനായ മുഹമ്മദ്​ ബഷീറിൻെറ മകൻ ബാപ്പു സഫീർ (50) ആണ്​ മരിച്ചത്​. കോവിഡ്​ ബാധിച്ചാണ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. പിന്നീട്​ നെഗറ്റീവ്​ ആയെങ്കിലും കോവിഡാനന്തര ആരോഗ്യപ്രശ്​ നങ്ങൾ മൂലം നിലവഷളാവുകയായിരുന്നു.

ഹമദിൻെറ ഹസം മിബൈരീക്​ ആശുപത്രിയിൽ ചികിൽയിലായിരുന്നു. തിങ്കളാഴ്​ച വൈകുന്നേരം 4.30നായിരുന്നു മരണം. ഉരീദുവിലായിരുന്നു ജോലി. 21 വർഷമായി ഖത്തർ പ്രവാസിയാണ്​. കുടുംബം ഖത്തറിലുണ്ട്​. ഭാര്യ: ഫാത്തിമ. മക്കൾ: ഫഹദ്​ സഫീർ, സ്വാലിഹ സഫീർ.

Leave A Reply
error: Content is protected !!