കൊറോണ ഭീതി, ഇന്നത്തെ മത്സരം മാറ്റിവെച്ചു

കൊറോണ ഭീതി, ഇന്നത്തെ മത്സരം മാറ്റിവെച്ചു

ഇന്ന് നടക്കേണ്ട ഐ പി എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മത്സരം മാറ്റിവെച്ചു . കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ കൊറോണ ആശങ്കയെ തുടർന്നാണ് അധികൃതർ മത്സരം മാറ്റിവെച്ചത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാമ്പിൽ താരങ്ങൾക്കും ഒഫീഷ്യൽസിനും രോഗ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ബയോ ബബിൾ അഹമ്മദാബാദിൽ ആണ് . ബയോ ബബിളിന് ഉള്ളിലേക്ക് രോഗം എങ്ങനെ വന്നു എന്ന ആശങ്കയിലാണ് ടീം.

ഒഫീഷ്യൽസും താരങ്ങളും ഇപ്പോൾ ഐസൊലേഷനിൽ ആണ്. ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസാണ് രോഗ ലക്ഷണമുള്ള ഒരു താരം എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Leave A Reply
error: Content is protected !!