ബിജെപി തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കും

ബിജെപി തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കും

ബിജെപിക്ക് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഒരിടത്ത് പോലും അവർക്ക് ജയിക്കാൻ കഴിഞ്ഞില്ല. ഈ സാഹചര്യത്തിൽ ബിജെപി തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിക്കും. തോൽവിയുടെ കാരണങ്ങൾ ഈ സമതി വിലയിരുത്തും. ഇന്ന് ചേർന്ന കോർകമ്മറ്റി യോഗത്തിലാണ് ഇത് തീരുമാനിച്ചത്.

വിവിധ നേതാക്കൾ തെരഞ്ഞെടുപ്പ് തോൽവിയിൽ പരസ്യ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. നത്ത പരാജയത്തിൽ ആർഎസ്എസും അതൃപ്തി രേഖപ്പെടുത്തി. വലിയ വീഴ്ചയാണ് തെരഞ്ഞെടുപ്പിൽ ഉണ്ടായതെന്നും ബിഡിജെഎസ് മുന്നേറ്റം ഉണ്ടാക്കിയില്ലെന്നും പാർട്ടി കോർകമ്മിറ്റി യോഗം വിലയിരുത്തി.

ഓൺലൈൻ ആയിട്ടാണ് കോർ കമ്മറ്റി യോഗ ചേർന്നത്. പരാജയത്തെക്കുറിച്ച് പഠിക്കാനുള്ള സമിതിയിൽ അംഗങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. കൂടാതെ ബിഡിജെഎസ് മോശം പ്രകടനമാണ് നടത്തിയതെന്ന് കമ്മിറ്റി വിലയിരുത്തി. ബിഡിജെഎസ് 2016-ൽ നാലുശതമാനം വോട്ട് നേടിയപ്പോൾ ഇത്തവണ വോട്ട് വിഹിതത്തിൽ വലിയ കുറവാണുണ്ടായതെന്നും കോർ കമ്മിറ്റി ചൂണ്ടിക്കാട്ടി.

Leave A Reply
error: Content is protected !!