രാഹുൽ വീണ്ടും കളിക്കളത്തിലേക്കു

രാഹുൽ വീണ്ടും കളിക്കളത്തിലേക്കു

പഞ്ചാബ് കിംഗ്സ് ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ വീണ്ടും കളിക്കളത്തിലേക്കു മടങ്ങി വരുന്നു . അപ്പെന്‍ഡിസൈറ്റിസിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു ആഴ്ച വിശ്രമം നടത്തിയ ശേഷം ആവും കളിക്കളത്തിലേക്ക് മടങ്ങിയെത്തുകയെന്നാണ് ലഭിയ്ക്കുന്ന വിവരം.

കഠിനമായ വയറുവേദനയെത്തുടര്‍ച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഹുലിനെ പരിശോധനയിലാണ് അപ്പെന്‍ഡിസൈറ്റിസാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് താരത്തിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.

രാഹുലിന്റെ അഭാവത്തില്‍ മയാംഗ് അഗര്‍വാളാണ് ടീമിനെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നയിച്ചത്. പഞ്ചാബിന്റെ അടുത്ത മത്സരം ആര്‍സിബിയ്ക്ക് എതിരെയാണ്. അതിലും രാഹുല്‍ കളിക്കില്ല. ചെന്നൈയ്ക്കെതിരെയുള്ള മത്സരത്തിന് താരം തിരികെ എത്തുമോ എന്നതാണ് ഏവരും കാത്തിരിക്കുന്നത്.

Leave A Reply
error: Content is protected !!