തെരഞ്ഞെടുപ്പ് ജയം; മമത ബാനർജിക്ക് അഭിനന്ദനവുമായി എച്ച്.ഡി. കുമാരസ്വാമി

തെരഞ്ഞെടുപ്പ് ജയം; മമത ബാനർജിക്ക് അഭിനന്ദനവുമായി എച്ച്.ഡി. കുമാരസ്വാമി

നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയത്തിൽ മമത ബാനര്‍ജിക്കും നേതാക്കള്‍ക്കും അഭിനന്ദനവുമായി ജെ.ഡി.എസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച്‌.ഡി. കുമാരസ്വാമി. തിന്മശക്തികള്‍ക്കെതിരെ ജയിച്ച മമത ബാനര്‍ജി ദുര്‍ഗാ ദേവിയെ പോലെയായെന്നും ജനങ്ങള്‍ പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ കൂടെയുണ്ടെന്നതിെന്‍റ ഏറ്റവും പുതിയ ഉദാഹരണമാണ് തെരഞ്ഞെടുപ്പു ഫലമെന്നും കുമാരസ്വാമി പറഞ്ഞു.

”അധികാരത്തിന്‍റെ അധാർമിക പരീക്ഷണങ്ങൾക്കെതിരെ കരുത്തോടെ നിലയുറപ്പിച്ച മമത ഞങ്ങൾക്കെല്ലാം മാതൃകയാവുകയാണ്​. അതുപോലെ, എതിരായ രാഷ്​ട്രീയ സാഹചര്യങ്ങൾക്കിടയിലും മുന്നോട്ട്​ കുതിക്കാൻ തമിഴ്​നാട്ടിൽ ഡി.എം.കെ നേതാക്കൾ കാഴ്ചവെച്ച ക്ഷമയും നിശ്ചയദാർഢ്യവും പാഠവുമാണ്​” -കുമാരസ്വാമി വിശദീകരിച്ചു.

 

Leave A Reply
error: Content is protected !!