കൊവാക്‌സിൻ കോവിഡിന്റെ ബ്രസീലിയൻ വകഭേദത്തിനും ഫലപ്രദം; ഐസിഎംആർ

കൊവാക്‌സിൻ കോവിഡിന്റെ ബ്രസീലിയൻ വകഭേദത്തിനും ഫലപ്രദം; ഐസിഎംആർ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കൊവാക്‌സിന്‍ ബ്രസീലില്‍ രൂപമാറ്റം സംഭവിച്ച കൊറോണ വൈറസിനെ തുരത്താന്‍ ഫലപ്രദമെന്ന് കണ്ടെത്തി. ഐസിഎംആറാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ യു.കെയില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച കൊറോണ വൈറസിനെതിരെയും കൊവാക്‌സിന്‍ ഫലപ്രദമെന്ന് കണ്ടെത്തിയിരുന്നു.

രണ്ട് ഡോസ് കൊവാക്‌സിന്‍ എടുത്താലാണ് വൈറസിനെ തടയാനാകൂ എന്നും ഐസിഎംആര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രസീലില്‍ കണ്ടെത്തിയ രൂപമാറ്റം സംഭവിച്ച വൈറസ് ഏറ്റവും കൂടുതല്‍ കണ്ടെത്തിയിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. അവിടെ 70 ശതമാനം ആളുകളിലും ബ്രസീലില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച വൈറസാണെന്ന് ഐസിഎംആര്‍ സാക്ഷ്യപ്പെടുത്തുന്നു.

Leave A Reply
error: Content is protected !!